പെൻഷൻവിതരണം അറിയിപ്പ് ജനങ്ങൾക്ക് ആശ്വാസം

പെൻഷൻവിതരണം ഇന്നത്തെഅറിയിപ്പ് 7 മാസത്തെ ക്ഷേമ പെൻഷനായ സർക്കാർ ഇൗ മാസം 15 മുതൽ വിതരണം ചെയ്യും. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ7മാസത്തെ ക്ഷേമ പെൻഷനാണു നൽകാനുള്ളത്. തിരഞ്ഞെടുപ്പ് അടുക്കുന്നതു കണക്കിലെടുത്താണു സാമ്പത്തിക പ്രതിസന്ധി നോക്കാതെ ഒരു മാസത്തെ പെൻഷൻ അടിയന്തരമായി നൽകാൻ തീരുമാനിച്ചത്. അടുത്ത മാസം മുതൽ പെൻഷൻ അതതു മാസം നൽകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. എന്നാൽ, കുടിശിക തീർത്ത ശേഷമാണോ അതതു മാസ വിതരണം ആരംഭിക്കുകയെന്നു ധനവകുപ്പ് വ്യക്തമാക്കുന്നില്ല. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനു പിന്നാലെ ഒന്നോ രണ്ടോ ഗഡു കൂടി നൽകാനും ആലോചനയുണ്ട്.

 

 

പെൻഷൻ വിതരണത്തിനും മറ്റ് അടിയന്തര ചെലവുകൾക്കുമായി 5,000 കോടി രൂപ ഇന്നു പൊതുവിപണിയിൽനിന്നു സർക്കാർ കടമെടുക്കും. 30 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 20 വർഷത്തേക്ക് 2,000 കോടി രൂപയും 10 വർഷത്തേക്ക് 1,000 കോടി രൂപയുമാണു കടമെടുക്കുന്നത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴി 2 മാസത്തെ പെൻഷൻ വിതരണത്തിന് ആവശ്യമായ 1,500 കോടി രൂപ കടമെടുക്കാൻ ശ്രമിച്ചെങ്കിലും 300 കോടി മാത്രമേ ലഭിച്ചുള്ളൂ. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *