ക്ഷേമപെൻഷൻ കിട്ടുന്നവർ ശ്രദ്ധിക്കണം ആധാറുമായി ബാങ്കിലെത്തണം

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ട് ഗഡുകൂടി വിഷുവിന്‌ മുമ്പ്‌ വിതരണംചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 3,200 രൂപ വീതമാണ്‌ ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്‌. വിഷു, ഈസ്റ്റർ, റംസാൻ കാലത്ത്‌ 4,800 രൂപവീതമാണ്‌ ഒരോരുത്തരുടെയും കൈകളിലെത്തുക. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. തുടർന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാത് മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

 

ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണത്തിനു 900 കോടി രൂപയാണ് വേണ്ടത്.ക്ഷേമപെൻഷൻ നൽകാത്തതിൽ ഇടതുമുന്നണി യോഗത്തിൽ സിപിഐ വിമർശനം ഉന്നയിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്.ക്ഷേമപെൻഷൻ കിട്ടുന്നവർ ശ്രദ്ധിക്കണം ഇവർക്ക് തുക മുടങ്ങി.ആധാറുമായി ബാങ്കിലെത്തണം എന്നും പറയുന്നു ,നിരവധി ആളുകൾക്ക് പെൻഷൻ ഇനിയും ലഭിക്കാൻ ഉണ്ട് എന്നും പറയുന്നു , എന്നാൽ ഈ കാര്യങ്ങൾ എല്ലാം അറിയണം , ആധാർ രേഖകൾ എല്ലാം പെൻഷൻ ആയി ബന്ധപ്പെടുത്തണം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/B9R_JctXPZA

Leave a Reply

Your email address will not be published. Required fields are marked *