മംഗലംകുന്ന് അയ്യപ്പൻ ചെരിഞ്ഞു

ആനപ്രേമികളെ കണ്ണീരിലാക്കി ഗജരാജകേസരി മംഗലംകുന്ന് അയ്യപ്പൻ ചെരിഞ്ഞു. ആനത്തറവാടെന്ന് പേരുകേട്ട മംഗലാംകുന്നിൽ ഇനി ഗണപതിയുമില്ല, കർണനുമില്ല, അയ്യപ്പനുമില്ല… വിയോഗം അത്ര എളുപ്പം പാലക്കാട്ടുകാർക്ക് ഉൾകൊള്ളാനാവില്ല.മംഗലാംകുന്ന് അയ്യപ്പൻ ചെരിഞ്ഞു. തൃശ്ശൂർപൂരത്തിൽ ഉൾപ്പെടെ നിറസാന്നിധ്യമായിരുന്ന മംഗലാംകുന്ന് അയ്യപ്പൻ മാസങ്ങളായി ചികിത്സയിലായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്തായിരുന്ന് വെച്ചാണ് മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞത്. കേരളത്തിൽ നിരവധി ആരാധകരുള്ള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ.ആന പ്രേമികൾക്ക് ഇഷ്ടം.. ചെനക്കത്തൂരടക്കം ഒരു ഉത്സവപറമ്പിലും ഈ സീസണിൽ അയ്യപ്പൻ കോലം വെച്ചില്ല എന്നതൊന്നും ആരാധകരുടെ പ്രതീക്ഷ തളർത്തുന്നതായിരുന്നില്ല.

 

 

പക്ഷെ അയ്യപ്പൻ ചെരിഞ്ഞു എന്നത് അത്ര വേഗം ഉൾകൊള്ളാനാവില്ല. അത്ര മേൽ ആനപ്രേമികളുടെ മനസ്സിൽ ആ മസ്തകപ്പെരുമ പതിഞ്ഞു കിടപ്പുണ്ട്. ബീഹാരിലെ സോൺപൂർ മേളയിൽ നിന്ന് കൊണ്ടുവരുമ്പോൾ അയ്യപ്പന് പ്രായം 19വയസ്. അനുസരണയുള്ള കുട്ടിക്കുറുമ്പൻ. മോട്ടി ശിങ്കാർ എന്നായിരുന്നു അന്നവന്റെ വിളിപ്പേര്. ഗണപതിക്കും കർണനും കൂട്ടായി എത്തിയവൻ പിന്നെ അയ്യപ്പനായി.സാമാന്യത്തിലധികം വിരിഞ്ഞുയർന്ന തലക്കുന്നി. 305 സെന്റിമീറ്റർ ഉയരം. നീണ്ട തികഞ്ഞ ദശയോടുകൂടിയ തുമ്പികൈ. നീളമുള്ള ഒതുക്കമുള്ള കൊമ്പുകൾ. താലപ്പൊക്കത്തിൽ പല മത്സരങ്ങളിലും വിജയി. ഏതൊരു മൂർത്തിയുടെ തിടമ്പെടുത്താലും നെറ്റിപ്പട്ടത്തിന്റെ തിളക്കത്തേക്കാൾ പൂരാപ്രേമികൾക്ക് ഹരം അയ്യപ്പൻറെ നിലാപ്പൊക്കമൊത്ത മസ്തകഭംഗിയാണ്. എന്നാൽ ഈ അനക്ക് നിരവധി ആളുകൾ ആണ് ആരാധകർ ആയി ഉള്ളത് , ഈ സംഭവം എല്ലാവരെയും വളരെ അതികം വേദനിപ്പിക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *