ഡാമുകൾ തുടക്കാൻ പോകുന്നു, എല്ലാവരും ജാഗ്രത പാലിക്കണം

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ കാലാവസ്ഥ വളരെ മോശം അവസ്ഥയിലാണ്. ചൂട് സഹിക്കാൻ കഴിയാതിരുന്ന മലയാളികൾക്കായി പെട്ടെന്ന് ഉണ്ടായ മഴ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി ശക്തമായ മഴ വന്നതോടെ നഗരങ്ങളിലും, ഗ്രാമങ്ങളിലും ഒരുപോലെ വെള്ളം കയറിയ സാഹചര്യമാണ്. തൃശൂർ, എറണാംകുളം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. വരും ദിവസങ്ങളിലും മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം, എറണാംകുളം, ആലപ്പുഴ എന്നിവിടങ്ങളിലും നിരവധി വീടുകളിലേക്ക് വെള്ളം കയറിയ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നദികളുടെ കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം എന്ന നിർദേശമാണ് ഇപ്പോൾ വന്നിരിക്കുന്നത്. മൽസ്യ തൊഴിലാളികൾക്കും കടലിൽ പോകാൻ പാടില്ല എന്ന നിർദേശവും വന്നുകഴിഞ്ഞു. ഉയർന്ന തിരമാലക്കും അതി ശക്തമായ കാറ്റിനും സാധ്യത ഉണ്ട് എന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിരിക്കുകയാണ്.

ചക്രവാത ചുഴി പെട്ടെന്ന് ന്യുനമർദ്ദമായി മാറുകയായിരുന്നു. അതിനെ തുടർന്നാണ് സാധാരണയിലും അതികം മഴ കേരളത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. മിക്ക ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായിരിക്കുകയാണ്. താഴ്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എല്ലാം അധികൃതരുടെ നിർദേശം അനുസരിച്ച് കമ്പുകളിലെ പോകേണ്ട സാഹചയം ഉണ്ടെകിൽ പോവുക. ജാഗ്രത പലപിച്ചാൽ മാത്രമേ വലിയ അപകടങ്ങളിൽ നിന്നും രക്ഷനേടാനായി സാധിക്കുകയുള്ളു. എല്ലാവരും സൂക്ഷിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *