10 ജില്ലകളിൽ മഴ മുന്നറിയിപ്പ് വിഷു ചന്ത സാധനങ്ങൾ ഇനി സൗജന്യനിരക്കിൽ വാങ്ങാം

പത്ത് ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഇന്ന് 10 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്.

 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, എന്നിവിടങ്ങളിൽ ഉടൻ മഴ വരും എന്നും പറയുന്നു , സംസ്ഥാന സർക്കാറിന്റെ ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. വിലക്കയറ്റം പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ചന്തകൾക്ക് ഇന്ന് തുടക്കം കുറിക്കുന്നത്. കേരളത്തിലെ 83 താലൂക്കുകളിലും ചന്ത ഉണ്ടാകുന്നതാണ്. വിഷുവിന്റെ തലേദിവസമായ ഏപ്രിൽ 13 വരെയാണ് ചന്തകൾ പ്രവർത്തിക്കുക. അതേസമയം, മാർച്ച് 29, 31, ഏപ്രിൽ 1,2 തീയതികളിൽ ചന്തകൾ പ്രവർത്തിക്കുന്നതല്ല. ഉപഭോക്താക്കൾക്ക് ചന്തകൾ വഴി വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കുന്നതാണ്.താലൂക്കിൽ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്തകൾ പ്രവർത്തിക്കുക. മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾ ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്ന ബസാറുകൾ തുടങ്ങി എന്നും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *