ക്ഷേമ പെൻഷൻ ഇവർക്ക് ലഭിക്കില്ല ? കാരണം ഇതാണ്

ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചിരിക്കുകയാണ്. മെയ് 29 മുതൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ എത്തിച്ചു തുടങ്ങി. പെൻഷൻ അർഹരായവരുടെ അക്കൗണ്ടിൽ പണം എത്തി എന്ന അറിയിപ്പും വന്നു. ആദ്യ ഘട്ടത്തിൽ അക്കൗണ്ടിലേക്കും തുടർന്ന് കൈകളിൽ പണം സ്വീകരിക്കുന്നവരിലേക്കും ആണ് പണം എത്തുന്നത്. 82 ലക്ഷത്തോളം ആളുകൾക്കാണ് സംസ്ഥാനത്ത് പെൻഷൻ സ്വീകരിക്കുന്ന ആളുകൾ ഉള്ളത്.

സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ചേർന്നാണ് പെൻഷൻ വിതരണം നടത്തുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം പെൻഷൻ വിതരണം ചെയ്തതിൽ ചിലരുടെ അക്കൗണ്ടിൽ എത്തിയ തുകയിൽ നിന്നും 200 രൂപയുടെ കുറവുണ്ട്. ഈ തുക നൽകുക കേന്ദ്ര സർക്കാർ ആയിരിക്കും. കേന്ദ്ര സർക്കാർ വിതരണം ആരംഭിക്കുന്ന ഘട്ടത്തിൽ ബാങ്ക് അക്കൗണ്ടുമായി ആധാർ കാർഡ് ലിങ്ക് ചെയ്തവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തുന്നതാണ്.

അതുകൊണ്ടുതന്നെ പെൻഷൻ കൃത്യമായി ലഭിക്കാത്തതിനെ ചൊല്ലി ആരും വിഷമിക്കേണ്ടതില്ല. പെൻഷൻ തുക നിങ്ങളിലേക്ക് തന്നെ എത്തുന്നതാണ്. വരും മാസങ്ങളിലും പെൻഷൻ തുക കൃത്യമായി എല്ലാവരിലേക്കും എത്തുന്നതാണ്. അതുകൊണ്ടുതന്നെ പെൻഷൻ അര്ഹരായവർക് മുടങ്ങാതെ ഇനി പെൻഷൻ ലഭിക്കും.

മാസ്റ്ററിങ് പ്രക്രിയ പൂർത്തിയാകാതെ പെൻഷൻ മുടങ്ങിയവർ നിങ്ങളുടെ തദ്ദേശസ്വയം ഭരണ സ്ഥാനാപനത്തിൽ നിങ്ങളുടെ ആധാർ കാർഡുമായി എത്തിയാൽ മാസ്റ്ററിങ് ചെയ്ത് പെൻഷൻ വാങ്ങാൻ സാധിക്കും. വരും മാസങ്ങളിലെ പെൻഷൻ കൃത്യമായി ലഭിക്കണം എങ്കിൽ മാസ്റ്ററിങ് നിർബന്ധമായും ചെയ്തിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *