ക്ഷേമ പെൻഷൻ ഇതുവരെ കിട്ടിയില്ലേ ? ഇതാണ് കാരണം

ക്ഷേമ പെൻഷൻ വിതരണം കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ചിരുന്നു.. എന്നാൽ പെൻഷൻ കൃത്യമായി ലഭിക്കാത്ത ഒരു സാഹചര്യമാണ് പലർക്കും ഉള്ളത്. ചിലർക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പണം കൃത്യമായി വന്നിട്ടില്ല. എന്നാൽ മറ്റുചിലർക്ക് ബാങ്ക് അക്കൗണ്ടിലേക്ക് വന്ന തുകയിൽ ചെറിയ മാറ്റങ്ങളും ഉണ്ട്. 6 മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയിൽ നിന്നും ഒരു മാസത്തെ പെൻഷൻ കുടിശ്ശികയായ 1600 രൂപയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.

ആദ്യം ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ വാങ്ങുന്നവരിലേക്കാണ് പെൻഷൻ തുക എത്തിയിരുന്നത്. കൈകളിൽ പെൻഷൻ വാങ്ങുന്നവർക്ക് ദിവസങ്ങൾക്ക് ശേഷം മാത്രമേ പെൻഷൻ തുക ലഭിക്കുകയുള്ളു, ബാങ്ക് അക്കൗണ്ടിൽ വന്ന് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം മാത്രമേ കൈകളി സ്വീകരിക്കുന്നവർക്ക് സഹകരണ ബാങ്ക് മുഗേന ലഭിക്കുകയുള്ളു.

എന്നാൽ കൈകളിൽ പെൻഷൻ വാങ്ങുന്ന ചിലർക്ക് പെൻഷൻ ലഭിച്ചില്ല എന്ന പരാതികൾ ഉയർന്നിരുന്നു, സഹകരണ സംഗങ്ങളിലേക്ക് പെൻഷൻ തുക എത്താനായി വൈകിയതാണ് പെൻഷൻ വയ്ക്കാനായി കാരണമാകുന്നത്. എന്നാൽ പെൻഷൻ തുക അതികം വൈകാതെ തന്നെ സഹകരണ ബാങ്കുകളിൽ എത്തുകയും കൈകളിൽ പെൻഷൻ തുക നേരിട്ട് വാങ്ങുന്നവർക്ക് ഉടനെ തന്നെ പെൻഷൻ ലഭിക്കുകയും ചെയ്യുന്നു.

മെയ് 29 ന് പെൻഷൻ വിതരണം ആരംഭിച്ചു എങ്കിലും ജൂൺ മാസം ആദ്യ വാരത്തോടെയാണ് പെൻഷൻ തുക എല്ലാവരിലേക്കും കൃത്യമായി എത്തുക. അതുകൊണ്ടുതന്നെ ഇതുവരെ പെൻഷൻ ലഭിക്കാത്തവർ ഭയപ്പെടേണ്ട. ഉടനെ തന്നെ കൈകളിലേക്ക് എത്തുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *