ക്ഷേമ പെൻഷൻ വിതരണം വീണ്ടും, 8000 രൂപ കിട്ടും

ക്ഷേമ പെന്ഷനുമായി ബന്ധപ്പെട്ട സുപ്രധാന വാർത്തയാണ് ഇന്ന് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ വിതരണം ചെയ്യേണ്ട പെൻഷൻ ആണ് ഈ മാസം വിതരണം ചെയ്തത്. അക്കൗണ്ടുകളിയ്ക്കും കൈകളിലേക്കുമായി 1600 രൂപയാണ് എത്തിയത്. എന്നാൽ ചിലർക്ക് 1600 രൂപയെക്കാൾ കുറഞ്ഞ തുകയാണ് പെൻഷനായി കിട്ടിയത്. അവർക്ക് കേന്ദ്ര വിഹിതം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിയ്ക്കായി ബാക്കി വരുന്ന തുക എത്തിക്കുന്നതാണ്.

എന്നാൽ ഇനിയും ക്ഷേമ പെൻഷൻ കൈകളിലേക്ക് ലഭിക്കാത്ത ചിലർ ഉണ്ട്. അവർക്കായി ഒരു അറിയിപ്പ് വന്നിരിക്കുകയാണ്. ഉടൻ തന്നെ അവർക്കായി തുക വരും ദിവസങ്ങളിൽ എത്തിച്ചേരുന്നതാണ്. ഘട്ടം ഘട്ടമായാണ് ക്ഷേമ പെൻഷൻ വിതരണം സംസ്ഥാനത്ത വിതരണം ചെയ്യുന്നത്. മെയ് മാസം 29 ന് വിതരണം ആരംഭിച്ചു എങ്കിലും ജൂൺ ആദ്യ വാരത്തോടെയാണ് എല്ലാ ഉപഭോക്താക്കളിലേക്കും പെൻഷൻ തുക എത്തുന്നത്.

ഇനിയും പെൻഷൻ തുക ലഭിക്കാത്തവർക്ക് ഈ ആഴ്ച തന്നെ പെൻഷൻ തുക കൈകളിയ്ക്ക് എത്തിച്ചേരുന്നതാണ്. ഈ ആഴ്ചതന്നെ വിതരണം പൂർത്തിയാകും എന്നാണ് ഇപ്പോൾ വന്നിരിക്കുന്ന അറിയിപ്പ്.

ബാക്കിയായി നിൽക്കുന്നത് ജനുവരി മാസം മുതൽ മെയ് മാസം വരെ ഉള്ള കുടിശ്ശിക പെൻഷനാണ്, 8000 രൂപവീതമാണ് ഓരോ പെൻഷൻ ഗുണഭോക്താവിനും ലഭിക്കേണ്ടത്. സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ വളരെ മോശം ആയതിനാൽ, ആ തുക ഇപ്പോൾ ലഭിക്കുകയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതുകൊണ്ട് കേന്ദ്രത്തിൽ നിന്നും കടമായി എടുക്കാവുന്ന പണത്തിന്റെ അളവ് വർധിപ്പിച്ചുകൊണ്ടാണ് ഇത്തവണ പെൻഷൻ നൽകാനായി തുക കണ്ടെത്തിയത്. എന്നാൽ വരും മാസങ്ങളിൽ മുടങ്ങാതെ തന്നെ പെൻഷൻ കൈകളിലേക്ക് എത്തിച്ചേരും എന്നാണ് സർക്കാർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *