ക്ഷേമ പെൻഷൻ, അക്കൗണ്ടിൽ എത്തുന്ന തുക കുറഞ്ഞോ ?

പെൻഷൻ വാങ്ങുന്നവർക്കെല്ലാം തന്നെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാങ്ക് അക്കൗണ്ട് മുഗേന പെൻഷൻ തുക ലഭിച്ചിട്ടുണ്ട്. എന്നാൽ കൈകളിൽ പെൻഷൻ സ്വീകരിക്കുന്നവർക്ക് മുഴുവനായും പെൻഷൻ ലഭിച്ചിട്ടില്ല എന്ന വാർത്തയും വരുന്നു. 82 ലക്ഷം പേർക്ക് കേരള സർക്കാരും, ബാക്കി വരുന്ന ആളുകൾക്ക് കേന്ദ്ര വിഹിതവും ചേർത്താണ് സംസ്ഥാന സർക്കാർ പെൻഷൻ വിതരണം ചെയ്യുന്നത്.

എന്നാൽ ഇത്തവണത്തെ പെൻഷൻ വിതരണം ആരംഭിച്ചപ്പോൾ ചിലർക്ക് കിട്ടിയ പെൻഷൻ തുകയിൽ 200 രൂപ യുടെ കുറവ് പലരും അറിയിച്ചിരുന്നു. ഇത്തരക്കാരുടെ കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തതാണ് ഈ കുറവിന് കാരണമായി മാറിയത്.

എന്നാൽ കേന്ദ്ര സർക്കാർ വിതരണം ആരംഭിക്കുമ്പോൾ ഇവരുടെ അക്കൗണ്ടിലേക്ക് കൃത്യമായി തന്നെ ബാക്കി വരുന്ന തുക എത്തിച്ചേരുന്നതാണ്. എപ്പോഴാണ് കേന്ദ്ര സർക്കാർ ഈ വിഹിതം വിതരണം ചെയ്യുന്നത് അപ്പോൾ തന്നെ ലഭിക്കും. 6 ലക്ഷത്തോളം ആളുകൾക്കാണ് ഇത്തരത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും വിഹിതം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പെൻഷൻ തുക കുറഞ്ഞവർ പേടിക്കേണ്ടതില്ല.

മാത്രമല്ല നിങ്ങളുടെ അക്കൗണ്ടും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനും മറക്കല്ലേ. അല്ലാത്തപക്ഷം അക്കൗണ്ടിൽ പണം വരുന്നതല്ല. ഏപ്രിൽ മാസം മുതൽ കൃത്യമായി പെൻഷൻ വിതരണം നടത്തും എന്ന കാര്യത്തിൽ കേരള സർക്കാരും ഉറപ്പ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്ത മാസങ്ങളിലും നിങ്ങൾക് കൃത്യമായി പെൻഷൻ തുക ലഭിക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *