കിസാൻ സമ്മാൻ നിധി,2000 രൂപ അക്കൗണ്ടിലേക്ക്..

കേന്ദ്ര സർക്കാർ കർഷകർക്കായി ആരംഭിച്ച സഹായ പദ്ധതിയായ കിസാൻ സമ്മാൻ നിധിയുടെ പുതിയ അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത്. എലെക്ഷൻ റിസൾട്ടുകൾ എല്ലാം വന്നുകഴിഞ്ഞു. ഇനി വരുന്ന വർഷവും കേന്ദ്രം ഭരിക്കാൻ പോകുന്നത് മോഡി സർക്കാരാണ്. എലെക്ഷൻ പ്രമാണിച്ച് കഴിഞ്ഞ ആഴ്ചയിൽ വിതരണം നിർത്തിവച്ചിരുന്നു.

എന്നാൽ എലെക്ഷൻ റിസൾട്ട് വന്നതോടെ വീണ്ടും വിതരണം ആരംഭിക്കുകയാണ്. 17 മതത്തെ ഗഡുവിന്റെ വിതരണമാണ് ഇപ്പോൾ ആരംഭിക്കാനാണ് പോകുന്നത്. അതിനോടൊപ്പം മുൻപത്തെ ഗഡുക്കൾ മുടകിയവർക്ക് തുക നൽകാനായി ഒരു പ്രത്യേക ക്യാമ്പയ്‌ഗൻ ചെയ്യുന്നുണ്ട്. കിസാൻ സമ്മാൻ നിധിയിൽ ചേർന്ന് ഇതുവരെ KYC പൂർത്തിയാകാത്തവർക്ക്, വരും ദിവസങ്ങളിൽ പൂർത്തിയാകാവുന്നതാണ്.

കിസാൻ സമ്മാൻ നിധി കൈപ്പറ്റുന്ന വ്യക്തി ജീവനോടെ ഉണ്ട് എന്നത് ഉറപ്പുവരുത്താനാണ് ഇത്തരത്തിൽ KYC പ്രക്രിയ നടത്തുന്നത്. മുൻപ് കെ kyc ചെയ്തവർ ഈ വരും ദിവസങ്ങളിൽ ചെയ്യേണ്ടതില്ല. കിസാൻ സമ്മാൻ നിധികളായി അപേക്ഷിച്ചിരുന്നു സമയത്ത് നിങ്ങളുടെ സ്ഥലവും കിസാൻ സമ്മാൻ പോർട്ടലിൽ കൃത്യമായി കാണിച്ചിരിക്കണം. അല്ലാത്തവർക്ക് അതിനും ഉള്ള സമയമാണ് ഇപ്പോൾ തന്നിരിക്കുന്നത്.

എലെക്ഷനോടനുബന്ധിച്ച് കിസ്സാൻ പോർട്ടൽ ബ്ലോക്ക് ആയിരുന്നു. അതിനാൽ ഇത്തരം പ്രവർത്തികൾ ചെയ്യാനായി കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ പോർട്ടൽ ഓപ്പൺ ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പോർട്ടൽ വഴി എല്ലാ അപ്ഡേറ്റുകളും നടത്താവുന്നതാണ്. അക്കൗണ്ട് ആധാർകാർഡുമായി ലിങ്ക് ചെയ്യാനും ഉള്ള സമയം ഇതാണ്. ജൂൺ 5 മുതൽ 15 വരെ ഇതെല്ലം ചെയ്യാവുന്നതാണ്.

കഴിഞ്ഞ ഏതാനും നാളുകളായി വിതരണം ചെയ്താ ഗഡുകൾ മുടങ്ങിയവർക്കാണ് ഇതെല്ലം ചെയ്യേണ്ടത്. ചെയ്തുകഴിഞ്ഞാൽ കൃത്യമായി വരും നാളുകളിലെ എല്ലാ ഗഡുകളും എത്തിച്ചേരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *