ഭാര്യാ സമാധാനം നൽകിയുള്ള ഭർത്താവ് ജനലിലൂടെ ചാടി

തൃശൂർ: ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ തന്റെ ഭാര്യയുമായി വഴക്കിട്ടു. ഓടിക്കൊണ്ടിരിക്കുന്ന KSRTC ബസ്സിന്റെ ജനലിൽനിന്ന് എടുത്ത് ചാടി. തിങ്കളാഴ്ച വൈകുന്നേരം 4 .30 ഓടെയാണ് സംഭവം നടന്നത്. തിരുവന്തപുരത്തുനിന്ന് എറണാംകുളത്തേക്ക് പോവുകയായിരുന്ന KSRTC ബസ്സിൽ ആയിരുന്നു ഈ സംഭവം നടന്നത്. സംഭവത്തിൽ ഗുരുതരമായ പരിക്കുകളാണ് ചാടിയ വ്യക്തിക്ക് സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചാടിയ വ്യക്തിയും ഭാര്യയും തമ്മിൽ ബസ്സിനുള്ളിൽ വച്ച് വഴക്ക് നടന്നതായി ഒപ്പം യാത്ര ചെയ്തിരുന്നവർ പറഞ്ഞിരുന്നു. ആദ്യം അദ്ദേഹം ബസ്സിൽ നിന്ന് ഇറങ്ങണം എന്ന ആവശ്യപ്പെടുകയായിരുന്നു. എന്നാൽ KSRTC സ്റ്റാൻഡിൽ ഇറക്കാം എന്നാണ് ബസിലെ ജീവനക്കാർ അദ്ദേഹത്തോട് പറഞ്ഞത്. ഇതിനിടെ അദ്ദേഹം ബസ്സിന്റെ ജനലിൽകൂടി റോഡിലേക്ക് ചാടുകയായിരുന്നു.

എന്നാൽ തക്ക സമയത്ത് ഡ്രൈവർ ബസ്സ് നിർത്തിയതുകൊട്നുതന്നെ വലിയ ഒരു അപകടത്തിൽ നിന്നും റാസ്ഖാപെട്ടു. റോഡിലേക്ക് വീണ ആളെ ആംബുലൻസ് വിളിച്ചുവരുത്തി തന്റെ ഭാര്യാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ചാടിയ വ്യക്തിയുടെ ഇടത് കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട് എന്നും , രോഗി തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് എന്നും ആശുപത്രി അധികൃതർ അറിയിച്ചു. പരാതി ഉണ്ടെകിൽ കേസ് എടുത്ത് അന്വേഷണം നടത്തും എന്ന് പോലീസ് അറിയിച്ചു. എന്നാൽ നിലവിൽ ആരും തന്നെ പരാതിപ്പെട്ടിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *