തിങ്കളാഴ്ച മുതൽ മാസ്റ്ററിങ് ആരംഭിക്കും, നിർബന്ധമായും ചെയ്യണം

മാസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനായി മാസ്റ്ററിങ് പ്രക്രിയ പൂർത്തിയാകേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഓരോ കുടുംബത്തിലെയും എല്ലാവരും ഒരുപോലെ മാസ്റ്ററിങ് പ്രക്രിയ പൂർത്തിയാകേണ്ടതാണ്. നിങ്ങളുടെ വിരൽ പതിപ്പിച്ച് E KYC ചെയ്യേണ്ടത് ജൂൺ മാസം 3 മുതലാണ്.

റേഷൻ കാർഡ് മാസ്റ്ററിങ്, പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി മാസ്റ്ററിങ്, പെൻഷൻ മാസ്റ്ററിങ്, ഗ്യാസ് മാസ്റ്ററിങ് എന്നിവയാണ് ജൂൺ മാസത്തിൽ ചെയ്യേണ്ടത്. എലെക്ഷൻ ആരംഭിച്ചതിനെ തുടർന്ന് നിർത്തിവച്ച മാസ്റ്ററിങ് വരും ദിവസങ്ങളിൽ പുനർ ആരംഭിക്കുന്നതാണ്.

മാസ്റ്ററിങ് ചെയ്യാത്തത് മൂലം പെൻഷൻ കിട്ടാത്തവർ ഉണ്ട് എങ്കിൽ അവർക്ക് ഇപ്പോൾ പെൻഷൻ മാസ്റ്ററിങ് ചെയ്യാവുന്നതാണ്. പെൻഷൻ വാർഷിക മാസ്റ്ററിങ് ജൂൺ ആദ്യ വാരത്തിൽ തന്നെ ആരംഭിക്കുന്നതാണ്. പെൻഷൻ മുടങ്ങിയ ആളുകൾ ജൂൺ മാസം മാസ്റ്ററിങ് നിർബന്ധമായും ചെയ്യണ്ടതാണ്. അക്ഷയ കേന്ദ്രങ്ങൾ വഴി മാസ്റ്ററിങ് പ്രകൃയ പൂർത്തിയാകാവുന്നതാണ്.

എല്ലാ ഗ്യാസ് ഏജൻസികളും മാസ്റ്ററിങ് പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. ഗ്യാസ് കണക്ഷൻ ഉള്ള വ്യക്തിയാണ് ഏജൻസിയുമായി ബന്ധപ്പെട്ട് മാസ്റ്ററിങ് പ്രക്രിയ നടത്തേണ്ടത്. വെബ്സൈറ്റുകൾ വഴിയും ഗ്യാസിന്റെ kyc നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.

എല്ലാത്തരത്തിലും ഉള്ള ആനുകൂല്യങ്ങൾ ലഭിക്കണം എങ്കിൽ മാസ്റ്ററിങ് പ്രക്രിയ നിർബന്ധമായും ചെയ്യേണ്ടതാണ്. മാസ്റ്ററിങ് ചെയ്യാത്തവർക്ക് ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *