ബുധനാഴ്‌ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും

പെൻഷൻ ഗുണഭോക്താക്കൾക്കായി സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. എല്ലാ പെൻഷനുകളും ബുധനാഴ്ച മുതൽ വിതരണം ആരംഭിക്കും. ഏറ്റവും പുതിയ പെൻഷൻ വിതരണ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും പെൻഷൻ വിതരണം ഉണ്ടാകാൻ പോകുന്നത്. 5 മാസത്തെ പെൻഷൻ കുടിശ്ശികയായി ലഭിക്കാൻ ഉണ്ട് എങ്കിലും, കുടിശ്ശിക പെൻഷൻ വിതരണം വൈകിയേ ഉണ്ടാകു. എന്നാൽ ഏപ്രിൽ മാസത്തെ പെന്ഷനാണ് ഈ മാസം വിതരണം ചെയ്യുന്നത്.

ക്ഷേമ പെൻഷൻ, കർഷക പെൻഷൻ, ക്ഷേമ നിധി പെൻഷൻ, വിധവ പെൻഷൻ എന്നിങ്ങനെ ഉള്ള പെന്ഷനുകളാണ് ബുധനാഴ്ച മുതലേ വിതരണം ആരംഭിക്കുന്നത്. ബുധനാഴ്ച ആരംഭിക്കും എങ്കിലും ജൂൺ ആദ്യ വാരത്തോടെയേ എല്ലാവരിലേക്കും പെൻഷൻ തുക എത്തുകയുള്ളൂ.

പെൻഷൻ വിതരണം ചെയ്യുമ്പോൾ, ബാങ്ക് അക്കൗണ്ടുമായി ബന്ധപെടുത്തിയവർക്കായിരിക്കും ആദ്യം പെൻഷൻ എത്തുക, തുടർന്ന് രണ്ടോ, മൂന്നോ ദിവസങ്ങൾക്ക് ശേഷം മാത്രമായിരിക്കും കൈകളിലേക്ക് പെൻഷൻ വാങ്ങുന്നവരിലേക്ക് എത്തുക.

പെൻഷൻ ഉപഭോക്താക്കളുടെ ഒരുപാട് നാളുകളായുള്ള കാത്തിരിപ്പിന് വിരാമം ആയിരിക്കുകയാണ്. പെൻഷൻ തുകയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധിപേരാണ് നമ്മുടെ സംസ്ഥാനത്ത ഉള്ളത്.വാർധക്യത്തിൽ ജോലി ചെയ്യാൻ അവശ്യ മായ ആരോഗ്യം ഇല്ലാതെ കഷ്ടപ്പെടുന്ന നിരവധിപേർ. അത്തരക്കാർക്ക് വളരെ പ്രതീകം സഹായകരമായിരിക്കും ബുധനാഴ്ച വിതരണം ആരംഭിക്കുന്ന പെൻഷനുകൾ.

വരും മാസങ്ങൾ യാതൊരു തരത്തിലും ഉള്ള മുടക്കം ഇല്ലാതെ തന്നെ പെൻഷൻ വിതരണം ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നത്. കുടിശ്ശിക പെൻഷൻ ലഭിക്കാൻ വൈകും എങ്കിലും വരും മാസങ്ങയിലെ പെൻഷൻ കൃത്യമായി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *