2 മാസത്തെ ക്ഷേമ പെൻഷൻ 3200 അക്കൗണ്ടിൽ – 2 Months Pension in Account

സംസ്ഥാനത്ത മുഖ്യ മന്ത്രി തിരികെ എത്തിയിരിക്കുന്നു എന്ന സുപ്രധാന അറിയിപ്പാണ് ആദ്യം തന്നെ എത്തിയിരിക്കുന്നത്. ക്ഷേമ പെൻഷൻ വിതരണം ഈ ആഴ്ച തന്നെ ആരംഭിക്കും എന്നും വാർത്തകൾ വരുന്നു.

ധനകാര്യ വകുപ്പിൽ നിന്നും വളരെ അധികം സന്തോഷം നിറഞ്ഞ വാർത്തയാണ് വരുന്നത്. രണ്ടു മാസത്തെ പെൻഷൻ തുകയായ 3200 രൂപ ഉടനെ തന്നെ വിതരണം ചെയ്യാനുള്ള നടപടി ക്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചിരിക്കുന്നത്.

2 Months Pension in Account

പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് നിരവധിപേരാണ് പ്രതിഷേധങ്ങൾ നടത്തിയിരുന്നത്. പെൻഷൻ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധിപേർക്ക് ഇപ്പോൾ ജീവിക്കാൻ ആവശ്യമായ ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്.

സാധാരണക്കാർക്കായി സർക്കാർ അനുവദിച്ച ആനുകൂല്യങ്ങളാണ് ഇത്. അത് അവരുടെ കൈകളിലേക്ക് എത്താതെ വരുമ്പോൾ അവരുടെ ജീവിത സാഹചര്യങ്ങൾ വളരെ മോശം അവസ്ഥയിലേക്ക് എത്തുകയാണ്. അവരുടെ ബാങ്കക്കൗണ്ടിലേക്കും കൈകളിലേക്കുമായി പണം എത്തിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.

April 2024 Kshema Pension

ഈ ആഴ്ച തന്നെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പുകൾ വരുന്നതാണ്. 2024 ഏപ്രിൽ മുതൽ ഉള്ള പെൻഷൻ യാതൊരു തരത്തിലും ഉള്ള മുടക്കം വരാതെ എല്ലാവരുടെയും കൈകളിയ്ക്ക് എത്തിക്കും എന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇന്നും പെൻഷൻ ലഭിക്കാത്ത നിരവധിപേരാണ് ഉള്ളത്. അവർക്ക് ആശ്വാസം പകരുന്ന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *