രജനികാന്തിനെ കണ്ട് മഞ്ഞുമ്മൽ ബോയ്സ് ടീം

രജനികാന്തിനെ കണ്ട് മഞ്ഞുമ്മൽ ബോയ്സ് ടീം നടൻ രജനികാന്ത്. തന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടൈയന്റെ ചിത്രീകരണത്തിനിടെ വീട്ടിലെത്തിയപ്പോഴാണ് മഞ്ഞുമ്മൽ ടീം അംഗങ്ങളെ ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിച്ചത്. രജനിക്കൊപ്പമുള്ള സംവിധായകൻ ചിദംബരം താരങ്ങളായ ഗണപതി, ചന്തു സലിംകുമാർ, ദീപക് പറമ്പോൽ എന്നിവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നേരത്തെ മഞ്ഞുമ്മൽ ബോയ്സ് ചിത്രം കണ്ടതിന് ശേഷം രജനി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിയിരുന്നു.ആഗോളതലത്തിൽ 200 കോടിയാണ് ചിത്രം നേടിയത്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും വൻ വിജയമായിരുന്നു. 50 കോടിയിലേറെയാണ് ചിത്രം സമാഹരിച്ചത്.

 

തെലുങ്കിലും പ്രദർശനത്തിനൊരുങ്ങുകയാണ് ഏപ്രിൽ ആറിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് ഗുണ കേവ്സി ൽ എത്തുന്ന സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു യഥാർഥ സംഭവകഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്,
ഇപ്പോഴിതാ താരങ്ങൾ സൂപ്പർ സ്റ്റാർ രജനികാന്തുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. രജനികാന്തിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് മഞ്ഞുമ്മൽ ബോയ്സ് കണ്ടത്. താരങ്ങളുടെ പ്രകടനത്തിന് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *