വർഷങ്ങൾക്ക് ശേഷം പ്രണവ് ചിത്രത്തിന്റെ ട്രൈലെർ വൈറൽ

ഏറെ നാളുകൾക്ക് ശേഷം പ്രണവ് മോഹൻലാൽ ചിത്രം വീണ്ടും വരുന്നു , ഹൃദയം എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന കഥാപാത്രങ്ങളാകുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ബ്ലോക്ക്ബസ്റ്ററായ ഹൃദയ ത്തിനു ശേഷം മെറിലാൻഡ്‌ സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ തുടങ്ങി വലിയൊരു താരനിരതന്നെ അണിനിരക്കുന്നുണ്ട്.വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെയുടേയും സൗഹൃദത്തിന്റേയും കഥയാണ് പറയുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ,

 

അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയൊട്ടാകെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ഇന്ത്യയിലെ പ്രശസ്‌ത നിർമാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് മെറിലാൻഡ് സിനിമാസ് നിർമിച്ച ഹൃദയത്തിൻ്റെ ഹിന്ദി, തമിഴ്, തെലുഗു റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്. റെക്കോർഡ് തുകയ്‌ക്കാണ് ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സും ഓവർസീസ് റൈറ്റ്സും വിറ്റുപോയത്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്‌സാണ് ചിത്രത്തിൻ്റെ മാർക്കറ്റിങ്ങ് പാർട്‌ണർ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. മൂന്ന് മാസം സെറ്റ് വർക്കുകൾക്ക് മാത്രമായി സമയം ചെലവഴിച്ചിട്ടുണ്ട്. എന്നാൽ ചിത്രം അടുത്ത മാസം റിലീസ് ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

Leave a Reply

Your email address will not be published. Required fields are marked *