Malayalam

റോഡുകളിലെ വര ഇനി അറിയണം തലവര മാറും

റോഡുകളിലെ വര നിങ്ങളുടെ ‘തലവര’ തന്നെ മാറും , അപകടങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. റോഡുകളിലെ സൂചന വരകളെ അവഗണിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്നും നിയമം തെറ്റിക്കരുതെന്നും യാത്രികർക്ക് എംവിഡി മുന്നറിയിപ്പ് നൽകുന്നു.മോട്ടോർ വാഹന വകുപ്പിന്റെ കുറിപ്പ്വര ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ‘തലവര’ തന്നെ മാറിയേക്കാം.റോഡിന് നടുവിൽ കാണുന്ന ഇടമുറിയാത്ത വെള്ളവര മുറിച്ചു കടക്കരുത് എന്നതാണ് നിയമം.എന്നാൽ ചില സ്ഥലങ്ങളിൽ ഇരട്ട വരകൾ കാണാറില്ലെ,നമ്മുടെ വശത്ത് ഇടമുറിയാത്തവരയും തൊട്ടരികിലായി ഇടവിട്ടുളള വെളുത്ത വരയും ഉണ്ടെങ്കിൽ നമുക്ക് വര മുറിച്ച് മറികടക്കാൻ അനുവാദമില്ല.

 

 

എതിരെ വരുന്ന വാഹനങ്ങൾക്ക് സുരക്ഷിതമാണെങ്കിൽ മാത്രം ശ്രദ്ധാപൂർവം വര മുറിച്ച് മറികടക്കാം എന്നാണർത്ഥം.അതുപോലെ നേരെ തിരിച്ച് നമ്മുടെ വശത്ത് ഇടവിട്ടുള്ള വരയും തൊട്ടരികിൽ തുടർച്ചയായ വരയുമാണെങ്കിൽ വളരെ ശ്രദ്ധാപൂർവ്വം അത്യാവശ്യമെങ്കിൽ നമുക്ക് വര മറികടക്കാം എന്നാണ് അർത്ഥമാക്കുന്നത്.രണ്ടു വരയും തുടർച്ചയായവയാണെങ്കിൽ ഇരുവശത്തു നിന്നുള്ള വാഹനങ്ങൾക്കും മുറിച്ച് കടക്കാൻ അവകാശമില്ല. റോഡ് സുരക്ഷായുടെ കാര്യത്തിൽ വളരെ അതികം ശ്രദ്ധ വേണം , ഈ റോഡ് നിയമങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top