നജീബിന്റെ ആട് ജീവിതം വിദേശ രാജ്യങ്ങളിൽ വിലക്ക്

ബ്ലെസ്സി – ബെന്യാമിൻ –പൃഥ്വിരാജ് – എ.ആർ. റഹ്മാൻ കൂട്ടുകെട്ടിൽ പിറവിയെടുത്ത ആടുജീവിതം ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രം പ്രദർശിപ്പിക്കും. ഈ മാസം 28ന് ലോകത്തെങ്ങും റിലീസാകുന്ന ചിത്രം പ്രദർശിപ്പിക്കുന്ന സ്ക്രീനുകളും സമയവും ഇതിനകം യുഎഇ തിയറ്ററുകൾ ചാർട്ട് ചെയ്തുകഴിഞ്ഞു. ചിത്രത്തിൻറെ മൊഴിമാറ്റം വിവിധ ഇന്ത്യൻ ഭാഷകളിലുണ്ടെങ്കിലും നിലവിൽ മലയാളം മാത്രമേ യുഎഇയിലെത്തുന്നുള്ളൂ. നൂൺഷോയോടു കൂടിയാണ് എല്ലായിടത്തും പ്രദർശനം ആരംഭിക്കുക.2008-ൽ നോവലായി പ്രസിദ്ധീകരിച്ചത്. ഇതിനകം ഒട്ടേറെ എഡിഷനുകൾ പിന്നിട്ട, ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച നോവൽ വായിക്കാത്ത മലയാളികൾ അപൂർവമായിരിക്കും.

 

 

ആടുജീവിതം ഇംഗ്ലിഷിലടക്കം ഒട്ടേറെ ഭാഷകളിൽ വിവർത്തനം ചെയ്തപ്പോഴും ഏറെ വായിക്കപ്പെട്ടു. എന്നാൽ, പുസ്തകം പിന്നീട് ഗൾഫിൽ നിരോധിക്കപ്പെടുകയും ചെയ്തു. നജീബിനെ വിമാനത്താവളത്തിൽ നിന്ന് അറബി കൂട്ടിക്കൊണ്ടുപോയി മരുഭൂമിയിൽ തള്ളുന്നതും തുടർന്ന് ഭക്ഷണം പോലും കൃത്യമായി നൽകാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതുമായ വിവരണങ്ങളാണ് നോവൽ ഗൾഫിൽ നിരോധിക്കാനുള്ള കാരണം. ഇന്ത്യയിലെ സെൻസർ ബോർഡ് യു /എ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള ചിത്രം യുഎഇയിൽ റിലീസാകും എന്ന വാർത്ത പൃഥ്വിരാജ് ആരാധകരുടെയും പ്രേക്ഷകരുടെയും ആശങ്കകളെയൊക്കെ അകറ്റിയിരിക്കുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *