ആടുജീവിതം പ്രീ സെയിൽ ബുക്കിംഗ് കളക്ഷൻ കണ്ടു ഞെട്ടലോടെ കേരളം

ആടുജീവിതം പ്രീ സെയിൽ ബുക്കിംഗ് കളക്ഷൻ ഞെട്ടിച്ചു എന്നാണ് പറയുന്നത് , കേരളത്തിൽ പൃഥ്വിരാജ് ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആടുജീവിതത്തിന്റെ പ്രീ സെയിൽസ് ആരംഭിച്ചു. കേരളത്തിലെ എല്ലാ തിയേറ്ററുകളിലും മികച്ച ബുക്കിം​ഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ 63,116 ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചു 13 മണിക്കൂറിലാണ് ഇത്രയധികം ടിക്കറ്റുകൾ വിറ്റു പോയത്.പൃഥ്വിരാജ് കരിയറിലെ ഏറ്റവും ഉയർന്ന പ്രീ സെയിൽ കണക്കാണിത്. 1.03 കോടി ഗ്രോസ് കളക്ഷനും ചിത്രം ഇതിനോടകം നേടിയിട്ടുണ്ട്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. ചിത്രം തിയേറ്ററുകളിൽ എത്താൻ ഇനി നാലു ദിവസം മാത്രം ബാക്കി നിൽക്കേ ബുക്കിങ്ങുകൾ റെക്കോർഡ് ബ്രേക്ക് ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

 

ബുക്ക് മൈ ഷോയിൽ ആരാധകർ കാത്തിരുന്ന ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്താണ് ആടുജീവിതം.വിഷ്വൽ റൊമാൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസ്സി ആണ്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദരൂപകൽപ്പനയും ‘ആടുജീവിത’ത്തിന്റെ പ്രത്യേകതകളാണ്. എന്നാൽ ഈ ചിത്രം നിരവധി ആളുകൾ ആണ് കാത്തിരിക്കുന്നത് , വലിയ ഒരു പ്രമോഷൻ തിരക്കിൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

Leave a Reply

Your email address will not be published. Required fields are marked *