Malayalam

ഗ്യാസ് ബുക്ക് ആധാറുമായി ലിങ്ക് ചെയ്യണം ഈ കാര്യം അറിയാതെ പോവരുത്

ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പ് വീണ്ടും എത്തിയിട്ടുണ്ട്. അവസാനം ദിവസം എത്തിയതോടെ ഗ്യാസ് ഏജൻസികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം മുതൽ പ്രദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുമായി ബന്ധപ്പെട്ട മെസേജുകൾ വന്നതോടെയാണ് ഗ്യാസ് ഏജൻസികളിൽ വലിയ തിരക്കായി.ഗ്യാസ് ആരുടെ പേരിലാണോ അയാൾ ആണ് ഏജൻസിയിൽ എത്തേണ്ടത്. ഗ്യാസ് കണക്ഷൻ ബുക്കും ആധാർ കാർഡും കെെവശം ഉണ്ടായിരിക്കണം. തുടർന്ന് കൈവിരൽ പതിപ്പിക്കണം. പഴയ കണക്ഷണൻ ഉള്ളവർ ആണ് പലരും ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കാതെ ഇരിക്കുന്നത്.

 

പുതിയ കണക്ഷൻ എടുക്കുമ്പോൾ ആധാർ നൽകേണ്ടതിനാൽ ബന്ധിപ്പിക്കുന്ന കാര്യത്തിൽ വലിയ പ്രശ്നം വരില്ല.കേന്ദ്ര സർക്കാരിൻറെ ഉത്തരവ് പ്രകാരം ഭാരത്പെട്രോളിയം ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതനുസരിച്ചാണ് ആധാറും ഗ്യാസ് ബുക്കും തമ്മിൽ ബന്ധിപ്പിച്ച് കൈവിരൽ പതിപ്പിക്കുന്നത്. മുമ്പ് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിട്ടുണ്ട്. പഴയ കണക്ഷൻ ഉള്ളവർ പലരും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല അവർക്ക് വേണ്ടിയായിരിക്കും പുതിയൊരു നിർദ്ദേശം എത്തിയിരിക്കുന്നത് , എന്നാൽ ഈ കാര്യം വേഗം ചെയ്യണം എന്നും പറയുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/BXvbhC9Mra0?si=oc0yxAFtHpZXepmR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top