Malayalam

ചുമയും കഫക്കെട്ടും ജീവിതത്തിൽ നിന്നും തന്നെ ഇല്ലാതാവും

ഓരോ കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മളിൽ പ്രധാനമായും കണ്ടുവരുന്ന അസുഖമാണ് ചുമയും ജലദോഷവും. ഇത് വന്ന് കഴിഞ്ഞാൽ പെട്ടെന്ന് മാറി കിട്ടാനും ഒരു ബുദ്ധിമുട്ടാണ്. എന്നാൽ, ഇത്തരം അസുഖങ്ങൾ മാറ്റിയെടുക്കാൻ ആയുർവേദത്തിൽ ചില മാർഗ്ഗങ്ങൾ പറയുന്നുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.നമ്മൾ തുളസി കഴിക്കുമ്പോൾ ഇത് ശരീരത്തിലെ ആന്റിബോഡി വർദ്ധിപ്പിക്കുകയും ഇത് നമ്മളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ അണുബാധ കുറയ്ക്കുന്നതിനും കഫക്കെട്ട് കുറയ്ക്കാനും സഹായിക്കുന്നുണ്ട്.തുളസി പല രീതിയിൽ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

 

 

ഒരു പിടി തുളസി എടുത്ത് വെള്ളം തിളപ്പിച്ച് ഇതിൽ ആവി പിടിക്കുന്നത് കഫക്കെട്ട് കുറയ്ക്കുകയും അതുപോലെ, മൂക്കടപ്പ് മാറ്റിയെടുക്കാൻ സഹായിക്കുകയും ചെയ്യും.തുളസി, മുയൽചെവി, പനിക്കൂർക്ക, മരുന്ന് ചെത്തി, ആടലോടകം എന്നിവ എടുത്ത് ആവിയിൽ വേവിച്ച് നീരെടുത്ത് ഇവ രണ്ട് നേരം കുടിക്കുന്നത് കഫകെട്ട്, ചുമ, പനി എന്നിവ കുറയ്ക്കുന്നതാണ്.5 മുതൽ 6 കുരുമുളക്, തുളസി ഇല, ഒരു കഷ്ണം ഇഞ്ചി എന്നിവ എടുത്ത് നന്നായി വെള്ളത്തിൽ തിളപ്പിച്ച് എടുക്കണം. ഇതിലേയ്ക്ക് ഉപ്പ്, കുറച്ച് നാരങ്ങാ നീര് എന്നിവ ചേർത്ത് ചെറുചൂടോടെ കുടിക്കാവുന്നതാണ്. ഇത് കഫക്കെട്ട് മാറ്റാൻ നല്ലത്. എന്നാൽ അതുപോലെ നമ്മൾക്ക് വീട്ടിൽ നിർമിച്ചു എടുക്കാൻ കഴിയുന്ന പല വിദ്യകളും ഉണ്ട് , അതിനെ കുറിച്ച് അറിയാനും വീഡിയോ കാണുക ,

https://youtu.be/zm6AtVtmp-8?si=vcXbB5exBuP0yR9U

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top